Oru Karimukilinu Video Song | Charlie 2015 | Dulquer, Parvathy

Video
301
views
Oru Karimukilinu Video Song | Charlie 2015 | Dulquer, Parvathy

Oru Karimukilinu is a song from the 2015 Malayalam movie Charlie.

Music:  Gopi Sunder
Lyricist: Rafeek Ahemmad
Singer: Vijay Prakash
 

Oru Karimukilinu lyrics:

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...
വെയിലിൽ.. നിഴലു പോൽ... 
മറയും... മായയായ്...
വിരലായ്... ശിലയിലും...
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു-
മാരോ അവനേതോ മായാജാലം...
ആരോ അവനാരോ കാണും സ്വപ്നം...

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

മായാമാരീചൻ നീയാം പൊന്മാനോ...
ദൂരെ പായാനായ് കാറ്റോ ചുവടുകളിവനേകീ...
ആക്കൈകളാൽ വിണ്‍വീഥിയിൽ പൂവും വെണ്‍പ്രാവായ്...
ദാഹജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം...
ആരോ അവനേതോ മായാജാലം...
ആരോ അവനാരോ കാണും സ്വപ്നം...

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

ഭൂതക്കണ്ണാടീ... രൂപങ്ങൾ തേടീ...
നാളം നീട്ടാനായ്... കോണിൽ അത് ജയമണിദീപം...
മേഘാംബരം കാതോർക്കുമീ നിൻ പൊൻകൂടാരം...
കണ്‍കെട്ടുമേതോ മന്ത്രമായ് നിന്നൂ വെണ്‍താരം...
ആരോ അവനേതോ മായാജാലം...
ആരോ അവനാരോ കാണും സ്വപ്നം...

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...
വെയിലിൽ.. നിഴലു പോൽ... 
മറയും... മായയായ്...
വിരലായ്... ശിലയിലും...
കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു-
മാരോ അവനേതോ മായാജാലം...
ആരോ അവനാരോ കാണും സ്വപ്നം...

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

 

Comments
comments powered by Disqus
 

Search Kazhchapetty.com 

Best Online Deals!!!

 

Our Facebook Page

Web Analytics